Wednesday, May 07, 2008

കൂട്ട്‌ അവിയല്‍

അവിയല്‍ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്.പച്ചക്കറികള്‍ ഒന്നും പാഴാക്കി കളയാതെ ഉള്ളവയെല്ലാം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു കറിയാണ് കൂട്ട്‌ അവിയല്‍
ചേര്‍ക്കേണ്ട ഇനങ്ങള്‍
അച്ചിങ്ങ അര കിലോ
പയര്‍ കാല്‍ കിലോ
ഉരുളക്കിഴങ്ങ്‌ 4 എണ്ണം
വെള്ളരിയ്ക്കാ അര മുറി
ചീര 1 പിടി
ജീരകം 2 സ്പൂണ്‍
വെള്ളിച്ചെണ്ണ 4 സ്പൂണ്‍
കറിവേപ്പില കുറച്ച്‌
തേങ്ങ ചിരകിയത്‌ 2 കപ്പ്‌
മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍
മുളകുപൊടി 3 സ്പൂണ്‍
പാകം ചെയ്യേണ്ട വിധം
അച്ചിങ്ങ, പയര്‍, ഉരുളക്കിഴങ്ങ്‌, വെള്ളരിയ്ക്കാ, ചീര എന്നിവ നീളത്തില്‍ അരിയൂക. അരിഞ്ഞുവച്ച കഷണങ്ങള്‍ കഴുകി ഒരു പാത്രത്തില്‍ കുറച്ച്‌ വെള്ളമൊഴിച്ച്‌ വേവിയ്ക്കുക. മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കുക. തേങ്ങ ചിരകിയത്‌, ജീരകം, മുളകുപൊടി എന്നിവ അരകല്ലില്‍ വച്ച്‌ അരച്ചെടുക്കുക.
കഷണങ്ങള്‍ വെന്തുവരുമ്പോള്‍ അരച്ചുവച്ച കൂട്ട്‌ അതില്‍ ചേര്‍ത്തിളക്കി യോജിപ്പിയ്ക്കുക. കൂട്ട്‌ ചൂടായി വരുമ്പോള്‍ ഇറക്കിവച്ച്‌ വെള്ളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത്‌ ഉപയോഗിക്കാം.

No comments: