Sunday, May 25, 2008

നെയ്ച്ചോറ്

വിശേഷാവസരങ്ങളില്‍ നെയ്ച്ചോറിനോളം അനുയോജ്യമായി എന്താണുള്ളത്? ഇതാ പാചകം ഒരു അനുഭവമാക്കൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ബിരിയാണി അരി 1/2 കപ്പ്
വെണ്ണ 2 ടേബിള്‍ സ്പൂണ്‍
കാരറ്റ് ചീകിയത് 2 കപ്പ്
കുരുമുളക് പൊടി 3/4 ടീസ്പൂണ്‍
മസാലപ്പൊടി 100 ഗ്രാം
പഞ്ചസാര 1 ടീസ്പൂണ്‍
വെള്ളം 3 1/2 കപ്പ്
പാകം ചെയ്യേണ്ട വിധം:
വെണ്ണ ചൂടാക്കി കാരറ്റ് ചീകിയതും കുരുമുളകു പൊടിയും ചേര്‍ത്ത് മൂന്നു മിനിറ്റ് വഴറ്റണം. ഇതിനോടൊപ്പം പഞ്ചസാര ചേര്‍ത്ത് വീണ്ടും വഴറ്റുക. കഴുകി ഊറ്റി വച്ചിരിക്കുന്ന അരി ഇതില്‍ ചേര്‍ത്ത് 2 മിനിറ്റ് വറുക്കുക. ഇതിന്‍റെ കൂടെ 3 1/2 കപ്പ് വെള്ളവും മസാലപ്പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ തീ കുറച്ച് ചെറിയ ചൂടില്‍ അരി വേവണം. അരി വെന്ത് വെള്ളം വറ്റിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്ന് വാങ്ങണം.

അമ്പഴങ്ങാ ചമ്മന്തി

ദോശയ്ക്കും ഇഡലിക്കുമൊപ്പം മാത്രമല്ല ചോറിനൊപ്പവും കഴിക്കാന്‍ അമ്പഴങ്ങ ചമ്മന്തി ഏറെ രുചികരമാണ്. ഇതാ ഒന്നു പരീക്ഷിച്ചോളൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
തേങ്ങ 1 എണ്ണം
വറ്റല്‍ മുളക് 75 ഗ്രാം
അമ്പഴങ്ങ 1
പുളി 10 ഗ്രാം
എണ്ണ 1 ടേബിള്‍ സ്പൂണ്‍
കടുക് 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
പാകം ചെയ്യെണ്ട വിധം:
വറ്റല്‍ മുളക് നല്ലവണ്ണം ഉണക്കി അരിയെടുക്കണം. എന്നിട്ട് മുളകിന്‍റെ അരി, അമ്പഴങ്ങയുടെ കാമ്പ്, പുളി, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ നല്ലവണ്ണം അരയ്ക്കണം. പിന്നീട് ഫൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്‍ അരപ്പു ചേര്‍ത്തിളക്കണം. ദാ അമ്പഴങ്ങ ചട്ണി റെഡിയായി

മാങ്ങായിഞ്ചി ചമ്മന്തി

ചമ്മന്തിയില്‍ വ്യത്യതതയ്ക്ക് അല്‍പ്പം മാങ്ങായിഞ്ചി തന്നെ ആയാലോ. കൈപുണ്യം ഉണ്ടെന്ന് മറ്റുള്ളവര്‍ പറയട്ടെ
ചേര്‍ക്കേണ്ട ഇനങ്ങള്‍
മാങ്ങായിഞ്ചി 4 എണ്ണം
മുളക്‌ 10 എണ്ണം
ഉള്ളി ഒരുപിടി
തേങ്ങ ഒന്നര മുറിയുടേത്‌
പച്ചമുളക്‌ 6 എണ്ണം
ഉപ്പ്‌ ആവശ്യത്തിന്‌
കറിവേപ്പില പാകത്തിന്‌
പാകം ചെയ്യേണ്ട വിധം
മാങ്ങയിഞ്ചിയുടെ തൊലി കളഞ്ഞ്‌ ചെറുതായി അരിഞ്ഞെടുക്കുക. ചുരണ്ടിയ തേങ്ങയും മറ്റു ചേരുവകളും മാങ്ങായിഞ്ചിയും ഒരുമിച്ച്‌ അരച്ചെടുക്കുക. മാങ്ങായിഞ്ചി ചമ്മന്തി തയ്യാര്‍.