Thursday, June 05, 2008

ജിഞ്ചര്‍ സ്ക്വാഷ്‌

ഇഞ്ചി ഒരു സര്‍വ്വരോഗ സംഹാരിയാണ്. സ്ക്വാഷ് ഉണ്ടാക്കുമ്പോള്‍ ഇഞ്ചിയും ഉപയോഗപ്പെടുത്താം. ഇതാ ഇഞ്ചി സ്ക്വാഷ്...
ചേര്‍ക്കേണ്ട ഇനങ്ങള്‍
ഇഞ്ചി ഇടിച്ച്‌ ചതച്ചെടുത്ത നീര്‍ ‌5 കപ്പ്
പഞ്ചസാര 1 കിലോ
ചെറുനാരങ്ങാ നീര്‌ 2 കപ്പ്‌
പാകം ചെയ്യേണ്ട വിധം
പഞ്ചസാര വെള്ളത്തില്‍ കലക്കി യോജിപ്പിച്ച ശേഷം അതില്‍ ഇഞ്ചി ചതച്ച പിശട് ഇട്ട്‌ അടുപ്പില്‍ വച്ച്‌ ചൂടാക്കുക. പഞ്ചസാര മുഴുവന്‍ ഉരുകിവരുമ്പോള്‍ ഇഞ്ചിനീരും ചേര്‍ത്തിളക്കി മറ്റൊരു പാത്രത്തിലേക്ക്‌ ഒഴിച്ച്‌ എടുക്കുക. അതില്‍ ചെറുനാരങ്ങയുടെ നീര്‌ ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ചെടുക്കുക. ഇത്‌ നല്ലവണ്ണം തണുത്ത ശേഷം കുപ്പികളിലാക്കി സൂക്ഷിക്കാം. സ്ക്വാഷ്‌ റെഡി.

Wednesday, June 04, 2008

മസാല ബീന്‍സ്

ബീന്‍സ് ഇഷ്ടമാണോ? ഇതാ ഒന്ന്‌ പരീക്ഷിച്ചുനോക്കൂ നിങ്ങളുടെ കൈപ്പുണ്ണ്യ്യം?
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ബീന്‍സ് അര കിലോ
സവാള അരിഞ്ഞത്‌ 3
വെളുത്തുള്ളി 7 അല്ലി
കടുക്‌ കുറച്ച്‌
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഇഞ്ചി ചെറുത്‌
മുളക്‌ 7 എണ്ണം
ജീരകം ആവശ്യത്തിന്‌
പഞ്ചസാര മുക്കാല്‍ ടീസ്പൂണ്‍
അരച്ച തക്കാളി 5 ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ ആവശ്യത്തിന്‌
പാകം ചെയ്യേണ്ട വിധം:
ബീന്‍സ് കഴുകി മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. വെളുത്തുള്ളി, ഇഞ്ചി, മുളക്‌, ജീരകം, പഞ്ചസാര, കടുക്‌ എന്നിവ വിനാഗിരിയും ചേര്‍ത്ത്‌ അരച്ചെടുത്ത്‌ ആവിയില്‍ വേവിച്ച ബീന്‍സ് ചേര്‍ത്ത്‌ വേവിക്കുക. മസാല ബീന്‍സിന് ഭംഗി കൂട്ടാന്‍ തക്കാളി മുറിച്ച് അലങ്കരിക്കാം.

മാങ്ങ വറ്റല്‍

കഞ്ഞിക്കും ചോറിനുമൊപ്പം കഴിക്കാന്‍ ഉണ്ടാക്കി വയ്ക്കാവുന്ന രുചികരമായ ഒരു വിഭവമിതാ. മാങ്ങാ വറ്റല്‍
ചേര്‍ക്കേണ്ട ഇനങ്ങള്‍:
പച്ചമാങ്ങ- കാല്‍ കിലോ
തൈര്‌-100 ഗ്രാം
ഉപ്പ്‌-പാകത്തിന്‌
പാകം ചെയ്യുന്ന വിധം:
പച്ചമാങ്ങ നീളത്തിലരിഞ്ഞതും മോരും ഉപ്പും കൂടി ഇളക്കി രണ്ടു ദിവസം കണ്ണാടി കുപ്പിയിലിട്ട്‌ വയ്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. മൂന്നാം ദിവസം മുതല്‍ ഒരാഴ്ച്ച വെയിലത്തു വച്ച് ഉണക്കണം. നന്നായി ഉണങ്ങിയ ശേഷം ചൂടു ചോറിനുമൊപ്പം കഴിക്കുകയോ കറിവയ്ക്കുകയോ മീനില്‍ ഇടുകയോ ആകാം.

Tuesday, June 03, 2008

കയ്പ്പില്ലാതെ പാവയ്ക്ക കറി

പാവയ്ക്ക കറി എന്നു കേള്‍ക്കുമ്പോഴേ കയ്പ്പ് ആണ് എല്ലാവരുടേയും മനസ്സില്‍. കയ്പ്പ് ഇഷ്ടമല്ലാത്തവരെ പാവയ്ക്ക കഴിപ്പിക്കാന്‍ ഈ കൂട്ട് പരീക്ഷിക്കാം.
ചേര്‍ക്കേണ്ട സാധനങ്ങള്‍:
പാവയ്ക്ക 1 കിലോ
ഉപ്പ്‌ പാകത്തിന്‌
വെളിച്ചെണ്ണ 5 സ്പൂണ്‍
കടുക്‌ 1 സ്പൂണ്‍
പച്ചമുളക്‌ 4 എണ്ണം
മുളകുപൊടി 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍
മല്ലിപ്പൊടി 1 സ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
പാവയ്ക്കയുടെ മുള്ളുപോലെ കാണുന്ന ഭാഗം മുഴുവന്‍ അരിഞ്ഞുകളയുക. ഉപ്പുപൊടി പുരട്ടി അര മണിക്കുര്‍ വയ്ക്കുക. ചീനചട്ടിയില്‍ എണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിച്ച്‌ മുളകുപൊടിയും മല്ലിപ്പൊടിയും ഒന്ന്‌ ചൂടാക്കുക. പാവയ്ക്ക ചെറുതായി വട്ടത്തില്‍ അരിഞ്ഞ്‌ ചീനചട്ടിയിലിട്ട്‌ നല്ലവണ്ണം ഇളക്കി ചെറുതീയില്‍ അടച്ചിട്ട്‌ വേവിക്കുക. വെന്തശേഷം നല്ലവണ്ണം ചുവന്നുവരുന്നതുവരെ ഇളക്കി ഉപയോഗിക്കാം

മീന്‍ ഉലര്‍ത്ത്

നോണ്‍ പ്രിയര്‍ക്ക് മീന്‍ ഉലര്‍ത്ത് ഒഴിവാക്കാന്‍ കഴിയാത്ത വിഭവമാണ്. ഇതാ ഒന്നു പരീക്ഷിച്ചുനോക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍:
ദശക്കട്ടിയുള്ള മീന്‍ വേവിച്ച് മുള്ള് മാറ്റിയത് 1 1/2 കപ്പ്
സവാള അരിഞ്ഞത് 11/2 കപ്പ്
പച്ചമുളക് 10
ഇഞ്ചി 1 കഷ്ണം
കറിവേപ്പില 3 തണ്ട്
കുടമ്പുളീ 3 കഷ്ണം
മുളകുപൊടി 1 ടീസ്പൂണ്‍
കുരുമുളകുപൊടി 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടീസ്പൂണ്‍
മസാലപ്പൊടി 1 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
അരിഞ്ഞ പച്ചമുളക്, കുടമ്പുളി, ചതച്ച ഇഞ്ചി,കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. അതിനുശേഷം ചീനച്ചട്ടി അടുപ്പില്‍ വെച്ചു ചൂടായി കഴിയുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതില്‍ സവാള ഇട്ട് ഇളക്കുക. തവിട്ടുനിറം വരുമ്പോള്‍ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ക്കുക. അതില്‍ വേവിച്ച് വച്ച മീന്‍ കുടഞ്ഞിട്ട് നന്നായി ഇളക്കി ഉപയോഗിക്കുക.