Tuesday, August 25, 2026

Authentic Kerala-Style Beef Vindaloo

 Vindaloo stands out from typical curries because of its signature use of vinegar. The sharpness of the vinegar balances the fiery kick of red chillies and dark spices, creating a complex, mouth-watering sour-and-spicy gravy. A hint of sweetness is often added to round out the acidity.

ബീഫ് വിൻദാലു (Beef Vindaloo)

ആവശ്യമായ ചേരുവകൾ


  • ബീഫ് (കഷണങ്ങളാക്കിയത്): 1 കിലോ

  • ഇഞ്ചി (ചതച്ചത്): 1 കഷണം

  • വെളുത്തുള്ളി (ചതച്ചത്): 5 അല്ലി

  • ചുവന്നുള്ളി: 10 എണ്ണം

  • മല്ലിപ്പൊടി: 2 ടീസ്പൂൺ

  • കാശ്മീരി മുളകുപൊടി: 2 ടീസ്പൂൺ

  • മഞ്ഞൾപ്പൊടി: ½ ടീസ്പൂൺ

  • വറ്റൽമുളക്: 3 എണ്ണം

  • പെരുംജീരകം: 1 ടേബിൾ സ്പൂൺ

  • കടുക്: 1 ടീസ്പൂൺ

  • ഉലുവ: ½ ടീസ്പൂൺ

  • കുരുമുളക്: ½ ടീസ്പൂൺ

  • വിനാഗിരി: 4 ടീസ്പൂൺ

  • പഞ്ചസാര: ½ ടീസ്പൂൺ

  • വെളിച്ചെണ്ണ, ഉപ്പ്, വെള്ളം: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം


  1. മസാല പേസ്റ്റ്: പെരുംജീരകം, കടുക്, ഉലുവ, കുരുമുളക്, വറ്റൽമുളക് എന്നിവ നേരിയ ചൂടിൽ വറുത്ത് പൊടിച്ചെടുക്കുക. ഈ പൊടിയിലേക്ക് വിനാഗിരിയും പഞ്ചസാരയും ചേർത്ത് നന്നായി കുഴച്ച് മാറ്റി വെക്കുക.

  2. വഴറ്റിയെടുക്കാൻ: പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. അതിനുശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ മൂപ്പിച്ചെടുക്കുക.

  3. വേവിച്ചെടുക്കാൻ: മൂത്ത മസാലയിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച വിനാഗിരി-പൊടി മിശ്രിതം ചേർത്തിളക്കുക. ഇതിലേക്ക് കഴുകി വെച്ച ബീഫ് കഷണങ്ങളും ആവശ്യത്തിന് ഉപ്പും അര ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. കുക്കർ അടച്ചുവെച്ച് ബീഫ് പാകത്തിന് വേവിക്കുക.

  4. കുറുക്കിയെടുക്കാൻ: കുക്കറിന്റെ പ്രഷർ പോയതിനു ശേഷം തുറന്ന് നോക്കുക. ചാറ് കൂടുതലാണെങ്കിൽ തീ കൂട്ടിവെച്ച് വെള്ളം വറ്റിച്ച് മസാല നന്നായി കുറുകുന്നതുവരെ ഡ്രൈ ആക്കിയെടുക്കുക.