Vindaloo stands out from typical curries because of its signature use of vinegar. The sharpness of the vinegar balances the fiery kick of red chillies and dark spices, creating a complex, mouth-watering sour-and-spicy gravy. A hint of sweetness is often added to round out the acidity.
ബീഫ് വിൻദാലു (Beef Vindaloo)
ആവശ്യമായ ചേരുവകൾ
ബീഫ് (കഷണങ്ങളാക്കിയത്): 1 കിലോ
ഇഞ്ചി (ചതച്ചത്): 1 കഷണം
വെളുത്തുള്ളി (ചതച്ചത്): 5 അല്ലി
ചുവന്നുള്ളി: 10 എണ്ണം
മല്ലിപ്പൊടി: 2 ടീസ്പൂൺ
കാശ്മീരി മുളകുപൊടി: 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി: ½ ടീസ്പൂൺ
വറ്റൽമുളക്: 3 എണ്ണം
പെരുംജീരകം: 1 ടേബിൾ സ്പൂൺ
കടുക്: 1 ടീസ്പൂൺ
ഉലുവ: ½ ടീസ്പൂൺ
കുരുമുളക്: ½ ടീസ്പൂൺ
വിനാഗിരി: 4 ടീസ്പൂൺ
പഞ്ചസാര: ½ ടീസ്പൂൺ
വെളിച്ചെണ്ണ, ഉപ്പ്, വെള്ളം: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മസാല പേസ്റ്റ്: പെരുംജീരകം, കടുക്, ഉലുവ, കുരുമുളക്, വറ്റൽമുളക് എന്നിവ നേരിയ ചൂടിൽ വറുത്ത് പൊടിച്ചെടുക്കുക. ഈ പൊടിയിലേക്ക് വിനാഗിരിയും പഞ്ചസാരയും ചേർത്ത് നന്നായി കുഴച്ച് മാറ്റി വെക്കുക.
വഴറ്റിയെടുക്കാൻ: പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. അതിനുശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ മൂപ്പിച്ചെടുക്കുക.
വേവിച്ചെടുക്കാൻ: മൂത്ത മസാലയിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച വിനാഗിരി-പൊടി മിശ്രിതം ചേർത്തിളക്കുക. ഇതിലേക്ക് കഴുകി വെച്ച ബീഫ് കഷണങ്ങളും ആവശ്യത്തിന് ഉപ്പും അര ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കുക. കുക്കർ അടച്ചുവെച്ച് ബീഫ് പാകത്തിന് വേവിക്കുക.
കുറുക്കിയെടുക്കാൻ: കുക്കറിന്റെ പ്രഷർ പോയതിനു ശേഷം തുറന്ന് നോക്കുക. ചാറ് കൂടുതലാണെങ്കിൽ തീ കൂട്ടിവെച്ച് വെള്ളം വറ്റിച്ച് മസാല നന്നായി കുറുകുന്നതുവരെ ഡ്രൈ ആക്കിയെടുക്കുക.

No comments:
Post a Comment