Sunday, July 20, 2008

Indian style Crab Soup


Ingredients:
1/2 cup butter 1/4 cup all-purpose flour 4 cups milk 2 tbsp finely chopped onions2 tsp chicken base or bouillon granules1/8 tsp pepper 2 tbsp chopped flat-leaf parsley1 pound crabmeat

Method:
Melt butter and whisk in flour. Cook for 3 minutes then stir in milk, chopped onion, chicken base, pepper, and chopped parsley. Reduce the heat and cook until thick. Stir in crab meat; heat through.

Chicken Sweet Corn Soup


Ingredients:
1 tin sweet corn-cream style*4 cups chicken stock2 tbsp cornflour1 1/2 tsp salt1/4 tsp ajino moto (optional)1 egg, slightly beaten1/2 cup cooked diced chicken.

Method:
Dissolve the cornflour in 1/2 cup water and keep aside. Empty the contents of the corn tin into a saucepan add the stock and bring to a boil. Add the cornflour solution and let simmer for about 10 minutes. Add the salt and the shredded chicken and keep on simmer. Pour the egg in a thin stream over the simmering soup, stirring slowly all the time. Add the ajino moto and serve hot.

* Alternatively, you can crush some boiled corn, add enough water to make it into a thick, dough like consistency and use.

Tuesday, July 01, 2008

ഇടിചമ്മന്തി

ഇടിചമ്മന്തി.. ഊണിനു വേണ്ടി ഉണ്ടാക്കി സൂക്ഷിക്കാവുന്ന ഒരു വിഭവം ഇതാ.. നല്ല രുചി.. ജോലി കുറവും...
ചേര്‍ക്കേണ്ട ഇനങ്ങള്‍
തേങ്ങ 4 മുറി
പരിപ്പ്‌ 700 ഗ്രാം
മുളക്‌20 എണ്ണം
നാരകത്തില/ കറിവേപ്പില
വെളിച്ചെണ്ണ , ഉപ്പ് പാകത്തിന്‌
പാകം ചെയ്യേണ്ട വിധം
പരിപ്പും മുളകും വറുത്ത ശേഷം പൊടിച്ചെടുക്കുക. തേങ്ങ വറുത്ത് കോരാറാകുമ്പോ നാരകത്തില ഇടുക. ആ തേങ്ങ ഇപൊടിച്ചെടുത്ത്‌ പരിപ്പുകൂട്ടില്‍ ചേര്‍ക്കുക. പാകത്തിന്‌ ഉപ്പും ചേര്‍ക്കുക നന്നായി കൂട്ടികലര്‍ത്തിയ ശേഷം ഉപയോഗിക്കാം.

മട്ടന്‍-ഒണിയന്‍ സൂപ്പ്‌

ഉള്ളി ശരീരത്തിന് തണുപ്പു നല്‍കുമെന്നു മാത്രമല്ല ആരോഗ്യവും മെച്ചപ്പെടുത്തും. ഇതാ ഈ ഒണിയന്‍ സൂപ്പ് ഒന്നു പരീക്ഷിച്ചോളൂ...
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ആട്ടിറച്ചി അര കിലോ
വിനാഗിരി 1 സ്പൂണ്‍
വെള്ളം 8 കപ്പ്‌
പൊടിയുപ്പ്‌ പാകത്തിന്‌
നെയ്യ്‌ 2 വലിയ സ്പൂണ്‍
സവാള 4 എണ്ണം
പാകം ചെയ്യേണ്ട വിധം:
ഒന്നാമത്തെ ചേരുവ കഴുകി മുറിച്ച്‌ പാകത്തിന്‌ വെള്ളവും വിനാഗിരിയും ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. കഷണങ്ങള്‍ വെന്ത്‌ വെള്ളം കാല്‍ ഭാഗം വറ്റാറുകുമ്പോള്‍ പറഞ്ഞിരിക്കുന്ന അളവ്‌ നെയ്യില്‍ നീളത്തില്‍ അരിഞ്ഞ്‌ വച്ചിരിക്കുന്ന സവാള കഷണങ്ങള്‍ ഇട്ട്‌ ഇളക്കി ഒന്ന്‌ വാടുമ്പോള്‍ ഇറക്കി വയ്ക്കണം. കഷണങ്ങള്‍ വെന്ത്‌ പകുതി വെള്ളം വറ്റുമ്പോള്‍ ഇറക്കി വച്ച്‌ ഒരു പാത്രത്തില്‍ അരിച്ചൊഴിച്ച്‌ വഴറ്റി വച്ചിരിക്കുന്ന ഉള്ളി വേവിച്ച്‌ സൂപ്പില്‍ ചേര്‍ത്ത്‌ ഉപയോഗിക്കാം.

Thursday, June 19, 2008

തക്കാളി സ്റ്റൂ

ചോറിനോടൊപ്പം കഴിക്കാന്‍ ഒരുഗ്രന്‍ വിഭവം. കൂടെ ഒരല്‍പ്പം കൈപ്പുണ്യവും ചേര്‍ക്കാമെങ്കില്‍ തീന്‍‌മേശയില്‍ തിളക്കം നിങ്ങള്‍ക്കു തന്നെ.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
തക്കാളി 3 എണ്ണം
കാരറ്റ് 1 എണ്ണം
ഏലയ്ക്ക 3 എണ്ണം
വെള്ളം 3 കപ്പ്
സവാള 2 എണ്ണം
തേങ്ങാപ്പാല്‍ 1/2 കപ്പ്
എണ്ണ 2 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട 1 കഷ്ണം
കുരുമുളക് 15 എണ്ണം
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം :
എണ്ണ ചൂടാക്കി ഇതില്‍ ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവയിട്ട് വഴറ്റണം. അതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന കാരറ്റ്, സവാള, തക്കാളി എന്നിവ ചേര്‍ത്ത് 5 മിനിറ്റ് വഴറ്റുക. പിന്നീട് ചാ‍റു കുറുകുമ്പോള്‍ പാകത്തിന് ഉപ്പു ചേര്‍ക്കുക. പാകത്തിനു വെന്തു കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങുക.

തൈര് ഇല്ലെങ്കില്‍

പാല്‍ ഉറയൊഴിക്കാന്‍ തൈരില്ല. ഇനിയെന്തു ചെയ്യും. ഈ പ്രശനം പരിഹരിക്കാന്‍ അടുക്കളയില്‍ തന്നെ മാര്‍ഗ്ഗമുണ്ട്.
ചൂടുപാലില്‍ പച്ചമുളകിന്‍റെ തണ്ട് ചതച്ചിട്ട് ഉപയോഗിക്കൂ.

Tuesday, June 10, 2008

പെപ്പര്‍ ചിക്കന്‍

കുരുമുളകിന്‍റെ ആസ്വാദ്യത ഒട്ടും നഷ്ടപ്പെടാതെ ഒരു വിഭവം. വിശേഷദിവസങ്ങളില്‍ അതിഥികളെ അമ്പരപ്പിക്കാം. ശ്രമിച്ചുനോക്കൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ചിക്കന്‍ 1/4 കിലോ
പച്ചമുളക് 6 എണ്ണം
ഇഞ്ചി 2 കഷ്ണം
കുരുമുളക് 1 ടീസ്പൂണ്‍
സവാള 2 എണ്ണം
വെളുത്തുള്ളി 8 അല്ലി
തക്കാളി 2 എണ്ണം
മല്ലിപ്പൊടി 2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാ പകുതി
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
പട്ട 4 ഇഞ്ചു കഷ്ണം
ഗ്രാമ്പൂ 3
എണ്ണ 4 ടേബിള്‍ സ്പൂണ്‍
മല്ലിയില 1/2 കെട്ട്
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചു കഴുകി എടുക്കണം. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കുരുമുളക് എന്നിവയെല്ലാം ഒരുമിച്ച് അരച്ചെടുക്കണം. അരച്ച മസാല ഇറച്ചിയില്‍ തേച്ച ശേഷം ചെറുനാരങ്ങാനീരും ഉപ്പും കൂടെ ചേര്‍ത്ത് യോജിപ്പിക്കുക. എന്നിട്ട് 1-2 മണിക്കൂര്‍ വയ്ക്കണം. പിന്നീട് തക്കാളിയും ഉള്ളിയും കഷ്ണങ്ങളാക്കി മുറിക്കണം. എണ്ണ ചൂടാകുമ്പോള്‍ ഉള്ളി ഇട്ട് ഇളക്കണം. ഉള്ളി ഇളം തവിട്ടുനിറമാകുമ്പോള്‍ ഇറച്ചി, പട്ട, ഗ്രാമ്പൂ എന്നിവയിട്ട് എണ്ണ തെളിയുന്നതു വരെ വഴറ്റണം. എന്നിട്ട് ഒരുകപ്പ് വെള്ളം ഒഴിച്ച് പ്രഷര്‍ കുക്കറില്‍ 20 മിനിറ്റ് ചെറുതീയില്‍ വേവിക്കണം. ഇറച്ചി വെന്ത ശേഷം കുക്കര്‍ തുറന്ന് അടുപ്പത്തുവച്ച് എണ്ണ തെളിയുന്നതുവരെ വേവിക്കുക. പിന്നീട് വാങ്ങി ചൂടോടെ ഉപയോഗിക്കുക.

റെഡ്‌ പ്രോണ്‍സ്‌ കറി

പ്രോണ്‍സ്...കേള്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറും. ഇതാ റെഡ് പ്രോണ്‍സ് കറി...
ചേര്‍ക്കേണ്ട ഇനങ്ങള്‍:
കൊഞ്ച്‌ വൃത്തിയാക്കിയത്‌ 11/2 കിലോ
വെളുത്തുള്ളി 20 അല്ലി
നാരങ്ങാ നീര്‌ 3 ടീസ്പൂണ്‍
ഉണക്കമുളക്‌ 7 എണ്ണം
തേങ്ങാപ്പാല്‍ 4 കപ്പ്‌
വിനാഗിരി 4 സ്പൂണ്‍
ഉപ്പ്‌ പാകത്തിന്‌
പാകം ചെയ്യേണ്ട വിധം:
വെളുത്തുള്ളിയും മുളകും വിനാഗിരി ചേര്‍ത്ത്‌ അരച്ച്‌ തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത്‌ പാത്രത്തില്‍ ഒഴിച്ച്‌ തിളപ്പിക്കുക. അതില്‍ കൊഞ്ച്‌ ചെറുതായരിഞ്ഞ്‌ ചേര്‍ത്ത്‌ 20 മിനിറ്റ്‌ അടച്ച്‌ വേവിക്കുക. തിളയ്ക്കുമ്പോള്‍ നാരങ്ങാനീര്‌ മീതെ കുടഞ്ഞ്‌ ഇറക്കി വയ്ക്കുക.

Thursday, June 05, 2008

ജിഞ്ചര്‍ സ്ക്വാഷ്‌

ഇഞ്ചി ഒരു സര്‍വ്വരോഗ സംഹാരിയാണ്. സ്ക്വാഷ് ഉണ്ടാക്കുമ്പോള്‍ ഇഞ്ചിയും ഉപയോഗപ്പെടുത്താം. ഇതാ ഇഞ്ചി സ്ക്വാഷ്...
ചേര്‍ക്കേണ്ട ഇനങ്ങള്‍
ഇഞ്ചി ഇടിച്ച്‌ ചതച്ചെടുത്ത നീര്‍ ‌5 കപ്പ്
പഞ്ചസാര 1 കിലോ
ചെറുനാരങ്ങാ നീര്‌ 2 കപ്പ്‌
പാകം ചെയ്യേണ്ട വിധം
പഞ്ചസാര വെള്ളത്തില്‍ കലക്കി യോജിപ്പിച്ച ശേഷം അതില്‍ ഇഞ്ചി ചതച്ച പിശട് ഇട്ട്‌ അടുപ്പില്‍ വച്ച്‌ ചൂടാക്കുക. പഞ്ചസാര മുഴുവന്‍ ഉരുകിവരുമ്പോള്‍ ഇഞ്ചിനീരും ചേര്‍ത്തിളക്കി മറ്റൊരു പാത്രത്തിലേക്ക്‌ ഒഴിച്ച്‌ എടുക്കുക. അതില്‍ ചെറുനാരങ്ങയുടെ നീര്‌ ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ചെടുക്കുക. ഇത്‌ നല്ലവണ്ണം തണുത്ത ശേഷം കുപ്പികളിലാക്കി സൂക്ഷിക്കാം. സ്ക്വാഷ്‌ റെഡി.

Wednesday, June 04, 2008

മസാല ബീന്‍സ്

ബീന്‍സ് ഇഷ്ടമാണോ? ഇതാ ഒന്ന്‌ പരീക്ഷിച്ചുനോക്കൂ നിങ്ങളുടെ കൈപ്പുണ്ണ്യ്യം?
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ബീന്‍സ് അര കിലോ
സവാള അരിഞ്ഞത്‌ 3
വെളുത്തുള്ളി 7 അല്ലി
കടുക്‌ കുറച്ച്‌
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഇഞ്ചി ചെറുത്‌
മുളക്‌ 7 എണ്ണം
ജീരകം ആവശ്യത്തിന്‌
പഞ്ചസാര മുക്കാല്‍ ടീസ്പൂണ്‍
അരച്ച തക്കാളി 5 ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ ആവശ്യത്തിന്‌
പാകം ചെയ്യേണ്ട വിധം:
ബീന്‍സ് കഴുകി മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. വെളുത്തുള്ളി, ഇഞ്ചി, മുളക്‌, ജീരകം, പഞ്ചസാര, കടുക്‌ എന്നിവ വിനാഗിരിയും ചേര്‍ത്ത്‌ അരച്ചെടുത്ത്‌ ആവിയില്‍ വേവിച്ച ബീന്‍സ് ചേര്‍ത്ത്‌ വേവിക്കുക. മസാല ബീന്‍സിന് ഭംഗി കൂട്ടാന്‍ തക്കാളി മുറിച്ച് അലങ്കരിക്കാം.

മാങ്ങ വറ്റല്‍

കഞ്ഞിക്കും ചോറിനുമൊപ്പം കഴിക്കാന്‍ ഉണ്ടാക്കി വയ്ക്കാവുന്ന രുചികരമായ ഒരു വിഭവമിതാ. മാങ്ങാ വറ്റല്‍
ചേര്‍ക്കേണ്ട ഇനങ്ങള്‍:
പച്ചമാങ്ങ- കാല്‍ കിലോ
തൈര്‌-100 ഗ്രാം
ഉപ്പ്‌-പാകത്തിന്‌
പാകം ചെയ്യുന്ന വിധം:
പച്ചമാങ്ങ നീളത്തിലരിഞ്ഞതും മോരും ഉപ്പും കൂടി ഇളക്കി രണ്ടു ദിവസം കണ്ണാടി കുപ്പിയിലിട്ട്‌ വയ്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. മൂന്നാം ദിവസം മുതല്‍ ഒരാഴ്ച്ച വെയിലത്തു വച്ച് ഉണക്കണം. നന്നായി ഉണങ്ങിയ ശേഷം ചൂടു ചോറിനുമൊപ്പം കഴിക്കുകയോ കറിവയ്ക്കുകയോ മീനില്‍ ഇടുകയോ ആകാം.

Tuesday, June 03, 2008

കയ്പ്പില്ലാതെ പാവയ്ക്ക കറി

പാവയ്ക്ക കറി എന്നു കേള്‍ക്കുമ്പോഴേ കയ്പ്പ് ആണ് എല്ലാവരുടേയും മനസ്സില്‍. കയ്പ്പ് ഇഷ്ടമല്ലാത്തവരെ പാവയ്ക്ക കഴിപ്പിക്കാന്‍ ഈ കൂട്ട് പരീക്ഷിക്കാം.
ചേര്‍ക്കേണ്ട സാധനങ്ങള്‍:
പാവയ്ക്ക 1 കിലോ
ഉപ്പ്‌ പാകത്തിന്‌
വെളിച്ചെണ്ണ 5 സ്പൂണ്‍
കടുക്‌ 1 സ്പൂണ്‍
പച്ചമുളക്‌ 4 എണ്ണം
മുളകുപൊടി 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍
മല്ലിപ്പൊടി 1 സ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
പാവയ്ക്കയുടെ മുള്ളുപോലെ കാണുന്ന ഭാഗം മുഴുവന്‍ അരിഞ്ഞുകളയുക. ഉപ്പുപൊടി പുരട്ടി അര മണിക്കുര്‍ വയ്ക്കുക. ചീനചട്ടിയില്‍ എണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിച്ച്‌ മുളകുപൊടിയും മല്ലിപ്പൊടിയും ഒന്ന്‌ ചൂടാക്കുക. പാവയ്ക്ക ചെറുതായി വട്ടത്തില്‍ അരിഞ്ഞ്‌ ചീനചട്ടിയിലിട്ട്‌ നല്ലവണ്ണം ഇളക്കി ചെറുതീയില്‍ അടച്ചിട്ട്‌ വേവിക്കുക. വെന്തശേഷം നല്ലവണ്ണം ചുവന്നുവരുന്നതുവരെ ഇളക്കി ഉപയോഗിക്കാം

മീന്‍ ഉലര്‍ത്ത്

നോണ്‍ പ്രിയര്‍ക്ക് മീന്‍ ഉലര്‍ത്ത് ഒഴിവാക്കാന്‍ കഴിയാത്ത വിഭവമാണ്. ഇതാ ഒന്നു പരീക്ഷിച്ചുനോക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍:
ദശക്കട്ടിയുള്ള മീന്‍ വേവിച്ച് മുള്ള് മാറ്റിയത് 1 1/2 കപ്പ്
സവാള അരിഞ്ഞത് 11/2 കപ്പ്
പച്ചമുളക് 10
ഇഞ്ചി 1 കഷ്ണം
കറിവേപ്പില 3 തണ്ട്
കുടമ്പുളീ 3 കഷ്ണം
മുളകുപൊടി 1 ടീസ്പൂണ്‍
കുരുമുളകുപൊടി 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടീസ്പൂണ്‍
മസാലപ്പൊടി 1 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
അരിഞ്ഞ പച്ചമുളക്, കുടമ്പുളി, ചതച്ച ഇഞ്ചി,കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. അതിനുശേഷം ചീനച്ചട്ടി അടുപ്പില്‍ വെച്ചു ചൂടായി കഴിയുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതില്‍ സവാള ഇട്ട് ഇളക്കുക. തവിട്ടുനിറം വരുമ്പോള്‍ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ക്കുക. അതില്‍ വേവിച്ച് വച്ച മീന്‍ കുടഞ്ഞിട്ട് നന്നായി ഇളക്കി ഉപയോഗിക്കുക.