Thursday, June 05, 2008

ജിഞ്ചര്‍ സ്ക്വാഷ്‌

ഇഞ്ചി ഒരു സര്‍വ്വരോഗ സംഹാരിയാണ്. സ്ക്വാഷ് ഉണ്ടാക്കുമ്പോള്‍ ഇഞ്ചിയും ഉപയോഗപ്പെടുത്താം. ഇതാ ഇഞ്ചി സ്ക്വാഷ്...
ചേര്‍ക്കേണ്ട ഇനങ്ങള്‍
ഇഞ്ചി ഇടിച്ച്‌ ചതച്ചെടുത്ത നീര്‍ ‌5 കപ്പ്
പഞ്ചസാര 1 കിലോ
ചെറുനാരങ്ങാ നീര്‌ 2 കപ്പ്‌
പാകം ചെയ്യേണ്ട വിധം
പഞ്ചസാര വെള്ളത്തില്‍ കലക്കി യോജിപ്പിച്ച ശേഷം അതില്‍ ഇഞ്ചി ചതച്ച പിശട് ഇട്ട്‌ അടുപ്പില്‍ വച്ച്‌ ചൂടാക്കുക. പഞ്ചസാര മുഴുവന്‍ ഉരുകിവരുമ്പോള്‍ ഇഞ്ചിനീരും ചേര്‍ത്തിളക്കി മറ്റൊരു പാത്രത്തിലേക്ക്‌ ഒഴിച്ച്‌ എടുക്കുക. അതില്‍ ചെറുനാരങ്ങയുടെ നീര്‌ ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ചെടുക്കുക. ഇത്‌ നല്ലവണ്ണം തണുത്ത ശേഷം കുപ്പികളിലാക്കി സൂക്ഷിക്കാം. സ്ക്വാഷ്‌ റെഡി.

Wednesday, June 04, 2008

മസാല ബീന്‍സ്

ബീന്‍സ് ഇഷ്ടമാണോ? ഇതാ ഒന്ന്‌ പരീക്ഷിച്ചുനോക്കൂ നിങ്ങളുടെ കൈപ്പുണ്ണ്യ്യം?
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ബീന്‍സ് അര കിലോ
സവാള അരിഞ്ഞത്‌ 3
വെളുത്തുള്ളി 7 അല്ലി
കടുക്‌ കുറച്ച്‌
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
ഇഞ്ചി ചെറുത്‌
മുളക്‌ 7 എണ്ണം
ജീരകം ആവശ്യത്തിന്‌
പഞ്ചസാര മുക്കാല്‍ ടീസ്പൂണ്‍
അരച്ച തക്കാളി 5 ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ ആവശ്യത്തിന്‌
പാകം ചെയ്യേണ്ട വിധം:
ബീന്‍സ് കഴുകി മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ വേവിക്കുക. വെളുത്തുള്ളി, ഇഞ്ചി, മുളക്‌, ജീരകം, പഞ്ചസാര, കടുക്‌ എന്നിവ വിനാഗിരിയും ചേര്‍ത്ത്‌ അരച്ചെടുത്ത്‌ ആവിയില്‍ വേവിച്ച ബീന്‍സ് ചേര്‍ത്ത്‌ വേവിക്കുക. മസാല ബീന്‍സിന് ഭംഗി കൂട്ടാന്‍ തക്കാളി മുറിച്ച് അലങ്കരിക്കാം.

മാങ്ങ വറ്റല്‍

കഞ്ഞിക്കും ചോറിനുമൊപ്പം കഴിക്കാന്‍ ഉണ്ടാക്കി വയ്ക്കാവുന്ന രുചികരമായ ഒരു വിഭവമിതാ. മാങ്ങാ വറ്റല്‍
ചേര്‍ക്കേണ്ട ഇനങ്ങള്‍:
പച്ചമാങ്ങ- കാല്‍ കിലോ
തൈര്‌-100 ഗ്രാം
ഉപ്പ്‌-പാകത്തിന്‌
പാകം ചെയ്യുന്ന വിധം:
പച്ചമാങ്ങ നീളത്തിലരിഞ്ഞതും മോരും ഉപ്പും കൂടി ഇളക്കി രണ്ടു ദിവസം കണ്ണാടി കുപ്പിയിലിട്ട്‌ വയ്ക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. മൂന്നാം ദിവസം മുതല്‍ ഒരാഴ്ച്ച വെയിലത്തു വച്ച് ഉണക്കണം. നന്നായി ഉണങ്ങിയ ശേഷം ചൂടു ചോറിനുമൊപ്പം കഴിക്കുകയോ കറിവയ്ക്കുകയോ മീനില്‍ ഇടുകയോ ആകാം.

Tuesday, June 03, 2008

കയ്പ്പില്ലാതെ പാവയ്ക്ക കറി

പാവയ്ക്ക കറി എന്നു കേള്‍ക്കുമ്പോഴേ കയ്പ്പ് ആണ് എല്ലാവരുടേയും മനസ്സില്‍. കയ്പ്പ് ഇഷ്ടമല്ലാത്തവരെ പാവയ്ക്ക കഴിപ്പിക്കാന്‍ ഈ കൂട്ട് പരീക്ഷിക്കാം.
ചേര്‍ക്കേണ്ട സാധനങ്ങള്‍:
പാവയ്ക്ക 1 കിലോ
ഉപ്പ്‌ പാകത്തിന്‌
വെളിച്ചെണ്ണ 5 സ്പൂണ്‍
കടുക്‌ 1 സ്പൂണ്‍
പച്ചമുളക്‌ 4 എണ്ണം
മുളകുപൊടി 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി 1 സ്പൂണ്‍
മല്ലിപ്പൊടി 1 സ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
പാവയ്ക്കയുടെ മുള്ളുപോലെ കാണുന്ന ഭാഗം മുഴുവന്‍ അരിഞ്ഞുകളയുക. ഉപ്പുപൊടി പുരട്ടി അര മണിക്കുര്‍ വയ്ക്കുക. ചീനചട്ടിയില്‍ എണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിച്ച്‌ മുളകുപൊടിയും മല്ലിപ്പൊടിയും ഒന്ന്‌ ചൂടാക്കുക. പാവയ്ക്ക ചെറുതായി വട്ടത്തില്‍ അരിഞ്ഞ്‌ ചീനചട്ടിയിലിട്ട്‌ നല്ലവണ്ണം ഇളക്കി ചെറുതീയില്‍ അടച്ചിട്ട്‌ വേവിക്കുക. വെന്തശേഷം നല്ലവണ്ണം ചുവന്നുവരുന്നതുവരെ ഇളക്കി ഉപയോഗിക്കാം

മീന്‍ ഉലര്‍ത്ത്

നോണ്‍ പ്രിയര്‍ക്ക് മീന്‍ ഉലര്‍ത്ത് ഒഴിവാക്കാന്‍ കഴിയാത്ത വിഭവമാണ്. ഇതാ ഒന്നു പരീക്ഷിച്ചുനോക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍:
ദശക്കട്ടിയുള്ള മീന്‍ വേവിച്ച് മുള്ള് മാറ്റിയത് 1 1/2 കപ്പ്
സവാള അരിഞ്ഞത് 11/2 കപ്പ്
പച്ചമുളക് 10
ഇഞ്ചി 1 കഷ്ണം
കറിവേപ്പില 3 തണ്ട്
കുടമ്പുളീ 3 കഷ്ണം
മുളകുപൊടി 1 ടീസ്പൂണ്‍
കുരുമുളകുപൊടി 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി 1 ടീസ്പൂണ്‍
മസാലപ്പൊടി 1 ടീസ്പൂണ്‍
വെളിച്ചെണ്ണ, ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
അരിഞ്ഞ പച്ചമുളക്, കുടമ്പുളി, ചതച്ച ഇഞ്ചി,കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. അതിനുശേഷം ചീനച്ചട്ടി അടുപ്പില്‍ വെച്ചു ചൂടായി കഴിയുമ്പോള്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതില്‍ സവാള ഇട്ട് ഇളക്കുക. തവിട്ടുനിറം വരുമ്പോള്‍ മുളകുപൊടി, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ക്കുക. അതില്‍ വേവിച്ച് വച്ച മീന്‍ കുടഞ്ഞിട്ട് നന്നായി ഇളക്കി ഉപയോഗിക്കുക.

Sunday, May 25, 2008

നെയ്ച്ചോറ്

വിശേഷാവസരങ്ങളില്‍ നെയ്ച്ചോറിനോളം അനുയോജ്യമായി എന്താണുള്ളത്? ഇതാ പാചകം ഒരു അനുഭവമാക്കൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ബിരിയാണി അരി 1/2 കപ്പ്
വെണ്ണ 2 ടേബിള്‍ സ്പൂണ്‍
കാരറ്റ് ചീകിയത് 2 കപ്പ്
കുരുമുളക് പൊടി 3/4 ടീസ്പൂണ്‍
മസാലപ്പൊടി 100 ഗ്രാം
പഞ്ചസാര 1 ടീസ്പൂണ്‍
വെള്ളം 3 1/2 കപ്പ്
പാകം ചെയ്യേണ്ട വിധം:
വെണ്ണ ചൂടാക്കി കാരറ്റ് ചീകിയതും കുരുമുളകു പൊടിയും ചേര്‍ത്ത് മൂന്നു മിനിറ്റ് വഴറ്റണം. ഇതിനോടൊപ്പം പഞ്ചസാര ചേര്‍ത്ത് വീണ്ടും വഴറ്റുക. കഴുകി ഊറ്റി വച്ചിരിക്കുന്ന അരി ഇതില്‍ ചേര്‍ത്ത് 2 മിനിറ്റ് വറുക്കുക. ഇതിന്‍റെ കൂടെ 3 1/2 കപ്പ് വെള്ളവും മസാലപ്പൊടിയും ചേര്‍ത്ത് തിളപ്പിക്കുക. തിളയ്ക്കുമ്പോള്‍ തീ കുറച്ച് ചെറിയ ചൂടില്‍ അരി വേവണം. അരി വെന്ത് വെള്ളം വറ്റിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്ന് വാങ്ങണം.

അമ്പഴങ്ങാ ചമ്മന്തി

ദോശയ്ക്കും ഇഡലിക്കുമൊപ്പം മാത്രമല്ല ചോറിനൊപ്പവും കഴിക്കാന്‍ അമ്പഴങ്ങ ചമ്മന്തി ഏറെ രുചികരമാണ്. ഇതാ ഒന്നു പരീക്ഷിച്ചോളൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
തേങ്ങ 1 എണ്ണം
വറ്റല്‍ മുളക് 75 ഗ്രാം
അമ്പഴങ്ങ 1
പുളി 10 ഗ്രാം
എണ്ണ 1 ടേബിള്‍ സ്പൂണ്‍
കടുക് 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
പാകം ചെയ്യെണ്ട വിധം:
വറ്റല്‍ മുളക് നല്ലവണ്ണം ഉണക്കി അരിയെടുക്കണം. എന്നിട്ട് മുളകിന്‍റെ അരി, അമ്പഴങ്ങയുടെ കാമ്പ്, പുളി, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ നല്ലവണ്ണം അരയ്ക്കണം. പിന്നീട് ഫൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്‍ അരപ്പു ചേര്‍ത്തിളക്കണം. ദാ അമ്പഴങ്ങ ചട്ണി റെഡിയായി

മാങ്ങായിഞ്ചി ചമ്മന്തി

ചമ്മന്തിയില്‍ വ്യത്യതതയ്ക്ക് അല്‍പ്പം മാങ്ങായിഞ്ചി തന്നെ ആയാലോ. കൈപുണ്യം ഉണ്ടെന്ന് മറ്റുള്ളവര്‍ പറയട്ടെ
ചേര്‍ക്കേണ്ട ഇനങ്ങള്‍
മാങ്ങായിഞ്ചി 4 എണ്ണം
മുളക്‌ 10 എണ്ണം
ഉള്ളി ഒരുപിടി
തേങ്ങ ഒന്നര മുറിയുടേത്‌
പച്ചമുളക്‌ 6 എണ്ണം
ഉപ്പ്‌ ആവശ്യത്തിന്‌
കറിവേപ്പില പാകത്തിന്‌
പാകം ചെയ്യേണ്ട വിധം
മാങ്ങയിഞ്ചിയുടെ തൊലി കളഞ്ഞ്‌ ചെറുതായി അരിഞ്ഞെടുക്കുക. ചുരണ്ടിയ തേങ്ങയും മറ്റു ചേരുവകളും മാങ്ങായിഞ്ചിയും ഒരുമിച്ച്‌ അരച്ചെടുക്കുക. മാങ്ങായിഞ്ചി ചമ്മന്തി തയ്യാര്‍.

Tuesday, May 13, 2008

കട്ടത്തൈര് ഉണ്ടാക്കാന്‍

എല്ലാവര്‍ക്കും ഇഷ്ടം കട്ടത്തൈരാണ്...ഉറയൊഴിച്ചിട്ട് ഒക്കുന്നുമില്ല...ഊണിന്‍റെ ബഹളമാണ്..ഉറയൊഴിച്ചിട്ട് കട്ടത്തൈര് കിട്ടാത്തതാണ് പ്രശ്നം.
ഇതിനൊരു മാര്‍ഗ്ഗമുണ്ട്...ഉറയൊഴിക്കുന്ന പാലില്‍ ഒട്ടും വെള്ളം കലരാതെ നോക്കുക..എങ്കില്‍ കട്ടത്തൈര് റെഡി...

Monday, May 12, 2008

തക്കാളി ചമ്മന്തി

തക്കാളി ചമ്മന്തി കഴിച്ചിട്ടുണ്ടോ. ദോശയ്ക്കും ചപ്പാത്തിക്കും ഒക്കെ ഒപ്പം കഴിക്കാന്‍ ഗംഭീര വിഭവമാണിത്. ഇതാ കറിക്കൂട്ട്. പാചകം തുടങ്ങിക്കോളൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍
തക്കാളി 300 ഗ്രാം
പഞ്ചസാര 250 ഗ്രാം
ചുവന്ന മുളക് 20 ഗ്രാം
ഉപ്പ് പാകത്തിന്
വെളുത്തുള്ളി 1/2 ചുള
പാകം ചെയ്യേണ്ട വിധം
ഇഞ്ചിയും ചുവന്ന മുളകും വെളുത്തുള്ളിയും അരച്ചെടുക്കുക. തക്കാളി തൊലി മാറ്റി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇതും അരച്ചു വച്ച ചേരുവകളും എന്നിവ ചേര്‍ത്ത് ചട്ണിക്കു പാകമാകുന്നതുവരെ വേവിച്ച് ഇറക്കി വയ്ക്കുക. മല്ലിയില വിതറി ചൂടോടെ ഉപയോഗിക്കുക

Wednesday, May 07, 2008

മല്ലിയില ചമ്മന്തി


മല്ലിയില ചട്ണി കഴിച്ചിട്ടുണ്ടോ. സ്വാദില്‍ കേരളീയ വിഭവങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന മല്ലിയില ചട്ണി
test
ഉണ്ടാക്കുന്ന വിധം.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
മല്ലിയില 100 ഗ്രാം
തേങ്ങ 1 എണ്ണം
വറ്റല്‍ മുളക് 50 ഗ്രാം
പുളി 10 ഗ്രാം
എണ്ണ 1 ടേബിള്‍ സ്പൂണ്‍
കടുക് 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
പാകം ചെയ്യേണ്ട വിധം:
മല്ലിയില, വറ്റല്‍ മുളക്, പുളി, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ നല്ലവണ്ണം അരയ്ക്കണം. പിന്നീട് ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്‍ അരപ്പു ചേര്‍ത്തിളക്കണം. എന്നിട്ട് ആവശ്യത്തിന് എണ്ണ ചേര്‍ത്ത് കുഴച്ചെടുക്കുക.

നെല്ലിക്ക വൈന്‍


കടയില്‍നിന്ന്‌ വാങ്ങുന്നതിനേക്കാള്‍ നല്ല വൈന്‍ വീട്ടില്‍ സ്വന്തമായി ഉണ്ടാക്കാനാകും. പറമ്പില്‍ ഒരു നെല്ലി മരമുണ്ടെങ്കില്‍ നെല്ലി്‌ക്കാ വൈന്‍ തന്നെ പരീക്ഷിക്കാം.

ചേര്‍ക്കേണ്ട ഇനങ്ങള
വൈന്‍
്‍

നല്ലയിനം നെല്ലിക്ക ഒരു കിലോ
പഞ്ചസാര അരകിലോ ‌ഗ്രാം
ശര്‍ക്കര കാല്‍ കിലോഗ്രാം
തിളപ്പിച്ചു തണുപ്പിച്ച വെള്ളം രണ്ടരകപ്പ്‌‌
കറുവപ്പട്ട ഒരിഞ്ചു നീളത്തില്‍ അ‌ഞ്ചു കഷണം
ഗ്രാമ്പു പത്തെണ്ണം
തയ്യാറാക്കുന്ന വിധം
ശര്‍ക്കരയും പഞ്ചസാരയും കൂട്ടി ഇളക്കിയതും നെല്ലിക്കയും അടുക്കടുക്കായി ഭരണിയില്‍ ഇട്ടുവയ്‌ക്കണം. അതില്‍ വെള്‌ളവും കറുവപട്ടയും ഗ്രാമ്പുവും ചേര്‍ക്കണം. ഭരണി നന്നായി അടച്ചു വയക്കുക. വായു കാടക്കാതെ നോക്കണം.
ഒന്നരമാസം കഴിഞ്ഞ്‌‌ ഇത്‌ അരിച്ചെടുക്കണം. ഭരണി കഴുകി വൃത്തിയായി തുടച്ചെടുത്ത ശേഷം അതില്‍ ഒഴിച്ച്‌ നെല്ലിലോ മണ്ണിലോ കുഴിച്ചിടണം. ആവശ്യം വരുമ്പോള്‍ പിന്നീട്‌ ഉപയോഗിക്കാം.

ബീഫ് കട്‌ലറ്റ്

ഇതാ ഒരു ബീഫ് കട്‌ലറ്റ് പരീക്ഷിച്ചുനോക്കൂ.. ആഗോഷം വീട്ടില്‍ത്തന്നെ ആകട്ടെ...
ചേര്‍ക്കേണ്ട ഇനങ്ങള്‍
ബീഫ് 1 കിലോ
പച്ചമുളക്‌ 5 എണ്ണം
റൊട്ടിപൊടി 2 എണ്ണത്തിന്‍റെ
സവാള 4 എണ്ണം
ഇഞ്ചി 2 കഷണം
കറിവേപ്പില 12 ഇതള്‍
കുരുമുളക്പൊടി 4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 2 ടീസ്പൂണ്‍
ചില്ലി സോസ്‌ 4 ടേബിള്‍ സ്പൂണ്‍
എണ്ണ ആവശ്യത്തിന്‌
ഉപ്പും വെള്ളവും പാകത്തിന്‌
പാകം ചെയ്യേണ്ട വിധം
സവാള, ഇഞ്ചി, പച്ചമുളക്‌, കറിവേപ്പില ഇവ ചെറുതായി അരിയുക. ഒരു പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ ഇവ നന്നായി വഴറ്റുക. ബീഫ് കുനുകുനെ അരിഞ്ഞ് വേവിച്ച് എടുത്ത ശേഷം അതില്‍ വഴറ്റിയ ചേരുവകള്‍ മുളക്പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത്‌ ഇളക്കിയ ശേഷം വാങ്ങി തണുക്കാന്‍ വയ്ക്കുക. തണുത്ത ബീഫ് കൂട്ടില്‍ ചില്ലിസോസ്‌ ചേര്‍ത്ത്‌ കുഴച്ച്‌ ചെറിയ ഉരുളകളായി ഉരുട്ടുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ഉരുളകള്‍ ഉള്ളം കൈയ്യില്‍ വച്ച്‌ ചെറുതായി പരത്തി വറുത്ത്‌ കോരി ഉപയോഗിക്കാം.